19 September Thursday
പ്രചരിപ്പിക്കുന്നത് നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നതിനെതിരെ നടത്തിയ പ്രതിഷേധ ചിത്രം

കൊച്ചി മെട്രോയ്‌ക്ക് സിപിഐ എം എതിരായിരുന്നുവെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2017

കൊച്ചി > കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോയ്ക്ക് സിപിഐ എം എതിരായിരുന്നുവെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍ . സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്ന ചിത്രവും,  2014 മെയ് 6ാം തീയതി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സിപിഐ എം  നടത്തിയ കെഎംആര്‍എല്‍ ഓഫീസ് മാര്‍ച്ചിന്റെ ചിത്രവും ഉള്‍പെടുത്തിയാണ് വ്യാജപ്രചാരണം നടക്കുന്നത്. സംഘി ഗ്രൂപ്പുകളിലും, ഫേസ്ബുക്കിലും ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

ഇത്തരം ചിത്രം ഉപയോഗിച്ച് നുണപ്രചാരവേല നടത്തുന്നവരെ  തിരിച്ചറിയാന്‍ ഓര്‍മ്മകളുള്ളവര്‍ക്ക് കഴിയുമെന്നും, വ്യാജമാരെ തിരിച്ചറിയാണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

 കൊച്ചി മെട്രോയുടെ ആലോചന കാലം മുതല്‍ സിപിഐ എം നടത്തിയ സൂക്ഷമതയോടെയും ജാഗ്രതയോടെയും നടത്തിയ ഇടപ്പെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മെട്രോക്ക് അനുമതി ലഭിക്കുന്നതിനു വേണ്ടിയും ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ചുമതല ഏല്‍പ്പിക്കുന്നതിനായും നിര്‍മ്മാണം വൈകുന്നതിനെതിരായും തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ സിപിഐ എം നടത്തിയിട്ടുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍പരിഹരിക്കുന്നതിനും മുമ്പില്‍നിന്ന് ഇടപ്പെട്ടിരുന്നിരുന്നു. ഇത്തരം ഇടപെടലുകളുടെ ചിത്രം ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രാചരണം നടത്തുന്നവരെ ഒറ്റപെടുത്തണമെന്നും പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മെട്രോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി കെഎംആര്‍എല്‍ ഓഫീസിലേക്ക് 2014 മെയ് മാസത്തില്‍ നടത്തിയ മാര്‍ച്ചിന്റെ ചിത്രം മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.

മെട്രോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി കെഎംആര്‍എല്‍ ഓഫീസിലേക്ക് 2014 മെയ് മാസത്തില്‍ നടത്തിയ മാര്‍ച്ചിന്റെ ചിത്രം മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.




വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയണമെന്ന് ആവശ്യപെട്ട് നടനും സംവിധായകനുമായ ആഷിക്ക് അബുവും ഫേസ്ബുക്കിലൂടെ രംഗതെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത  മൂലം വൈകിപ്പോയ മെട്രോ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജൂണ്‍ 17ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന മെട്രായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച യാത്രയും നടത്തിയിരുന്നു. ഇതില്‍ വെറിളിപൂണ്ട ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍  നേതൃത്വത്തിന്റെ അറിവോടെയാണ് വ്യാജ പ്രചാരണം നടത്തുന്നത്.
മെട്രായ്ക്കെതിരെ സിപിഐ എം സമരം നടത്തിയെന്ന സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം

മെട്രായ്ക്കെതിരെ സിപിഐ എം സമരം നടത്തിയെന്ന സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top