ad
Deshabhimani

ആവേശമായി കണ്ണൂർ വാരിയേഴ്‌സ്‌ പ്രഖ്യാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:46 PM | 0 min read

കണ്ണൂർ
ഫുട്‌ബോൾ പ്രേമികൾക്ക്‌  ആവേശമായി കണ്ണൂർ വാരിയേഴ്‌സ്‌  ടീം പ്രഖ്യാപനച്ചടങ്ങ്. കേരള സൂപ്പർ ലീഗിലെ കണ്ണൂർ വാരിയേഴ്‌സിനെ  താരങ്ങളും പരിശീലകരും  വ്യവസായ പ്രമുഖരും ഉൾപ്പെടെ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ്‌  തിങ്കൾ വൈകിട്ട്‌  കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന ആവേശഭരിതമായ ചടങ്ങിൽ  പ്രഖ്യാപിച്ചത്‌. സെലിബ്രിറ്റി ഓണർ നടൻ ആസിഫ്‌ അലിയുടെ സാന്നിധ്യം ആവേശം വാനോളമുയർത്തി.  
സൂപ്പർലീഗിന്റെ പ്രചാരണവുമായുള്ള സൂപ്പർപാസ്‌ കേരളയ്‌ക്കുള്ള സ്വീകരണത്തോടെയായിരുന്നു തുടക്കം.  മുൻകാല താരങ്ങളെ അനുമോദിക്കൽ,  ടീം ഉദ്‌ഘാടനം, തീം സോങ് പ്രകാശനം, കളിക്കാരെ പരിചയപ്പെടുത്തൽ,  മ്യൂസിക്ക്‌ നൈറ്റ്‌ എന്നിങ്ങനെ വിവിധ പരിപാടികള്‍ കാൽപ്പന്തുകളിക്കാർക്കും ആരാധകർക്കും അസുലഭ സായാഹ്നം സമ്മാനിച്ചു.
കണ്ണൂർ വാരിയേഴ്സിലൂടെ  കാൽപ്പന്തുകളിയിലെ കണ്ണൂരിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന പ്രത്യാശയാണ്‌ പലരും പങ്കുവച്ചത്‌.
സ്‌പെയിനിൽനിന്നുള്ള  അഞ്ചുപേരടക്കമുള്ള താരങ്ങൾക്കും മുഖ്യപരിശീലകൻ മാനുവൽ  സാഞ്ചസ്  മുറിയാസിനും  വിജയാശംസ നേരാനും  കണ്ണൂരിലെ ഫുട്‌ബോൾ സ്‌നേഹികൾ മത്സരിച്ചു.
ഫുട്‌ബോളിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ പി എം ശിവദാസ്‌, മുസ്‌തഫ, ബാലചന്ദ്രൻ കണ്ണൂർ, ധനേഷ്‌ കണ്ണൂർ, അൽഫോൺസ്‌ കണ്ണൂർ, എം എൻ നജീബ്‌, നിസാർ അഹമ്മദ്‌, എം വി അശോകൻ, പി വി പ്രിയ തുടങ്ങിയവരെയാണ്‌  അനുമോദിച്ചത്‌. നടൻ ആസിഫ് അലിയും ഡോ. എം പി  ഹസൻകുഞ്ഞിയും ചേർന്ന് മുൻകാല താരങ്ങൾക്ക്  ഉപഹാരം സമ്മാനിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home