ഇടുക്കി
സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലയിൽ ഘട്ടംഘട്ടമായി ഏഴുലക്ഷം ഫലവൃക്ഷത്തൈകൾ വിതരണംചെയ്യും. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തൈ വിതരണത്തിന് തുടക്കമിടാൻ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. കലക്ടർ എച്ച് ദിനേശൻ അധ്യക്ഷനായി.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, തദ്ദേശഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വനംവകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു പഞ്ചായത്തിൽ 10,000 തൈകളെങ്കിലും വിതരണംചെയ്യും. 21 ഇനം ഫലവൃക്ഷത്തൈകളാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 8,610 തൈ കൈമാറും.
യോഗത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബാബു ടി ജോർജ്, വിഎഫ്പിസികെ ജില്ലാ ഓഫീസർ വി ബിന്ദു, സാജു സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ, സാബി വർഗീസ്, അരുൺ രാജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..