Deshabhimani

അരികിട്ടിയില്ല; കലിപ്പിൽ പടയപ്പ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2022, 02:44 AM | 0 min read

മൂന്നാർ 
കണ്ണൻ ദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റിലെ  റേഷൻകട പടയപ്പ തകർത്തു. ശനി പുലർച്ചെ അഞ്ചോടെയാണ് സംഭവം. രാജമന്നന്റെ  ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് മുമ്പിലെത്തിയ പടയപ്പയെന്നു വിളിക്കുന്ന കാട്ടാന മുൻവശത്തെ ഷീറ്റ് തകർത്തു. 
തുമ്പിക്കൈ നീട്ടി കടയ്ക്കുള്ളിലുണ്ടായിരുന്ന അരിച്ചാക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്ന യുവാവ് ബഹളംവച്ചു. തുടർന്ന് പാട്ടകൊട്ടി ആനയെ വിരട്ടിയോടിച്ചു. അരിശംപൂണ്ടുപോയ പടയപ്പ പോകുന്ന വഴിയിൽ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്തു. 
ലയൺസിനു സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് കേടുപാട് വരുത്തി. പിന്നീട് കാട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള നല്ലതണ്ണി എസ്റ്റേറ്റ്, ഐടിഡി, ഡിവിഷൻ എന്നിവടങ്ങളിൽ പകൽ സമയത്ത് പടയപ്പ ഇറങ്ങിയിരുന്നു. പടയപ്പയെ കാണാൻ എസ്റ്റേറ്റിൽനിന്നും നിരവധി പേർ എത്തിയിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home