കുറുമാലിപ്പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യും

പുതുക്കാട്
ജില്ലാ പഞ്ചായത്ത് ജലപ്രയാണം പദ്ധതിയുടെ ഭാഗമായി കുറുമാലി പുഴയുടെ ഭാഗം മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കും. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പുഴ നവീകരിക്കും. കുറുമാലിപ്പുഴ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലാണ് തീരുമാനം. പുഴയുടെ 18 കിലോമീറ്റർ വരുന്ന ഭാഗം വരന്തരപ്പിള്ളി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ വൃത്തിയാക്കാനായി പഞ്ചായത്ത് അംഗങ്ങളുടെ ചുമതലയിൽ ആറു സംഘങ്ങളെ നിയോഗിക്കും. ആറു സ്ഥലങ്ങളിലും ഒരേ സമയത്തായി നവീകരണ പ്രവർത്തനങ്ങൾ നടക്കും. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹായവും ലഭിക്കും.
കുറുമാലി പുഴയിൽ പ്രളയംമൂലം അടിഞ്ഞുകൂടിയ മരങ്ങളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുള്ള ജലപ്രയാണം പദ്ധതിയുടെ ഭാഗമായി മറ്റത്തൂർ പഞ്ചായത്ത്‌തല ജനകീയ കമ്മിറ്റി രൂപീകരണ യോഗം ചേർന്നു. പ്രസിഡന്റ് പി സി സുബ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ 1 കോടി രൂപയും മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ കരകളിലുള്ള 24 പഞ്ചായത്തുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.











0 comments