ആലപ്പുഴ
കേരള ബാങ്ക് എല്ലാവിധ സേവനങ്ങളുമുള്ള സംസ്ഥാനത്തെ വലിയ ഷെഡ്യൂൾഡ് ബാങ്കായിരിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാആസ്ഥാന മന്ദിരമായ സിബിസി വാര്യർ സ്‌മാരകത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ബെഫി സെന്റർ ഉദ്‌ഘാടനം ചെയ്‌തു. സദാശിവൻപിള്ള പതാക ഉയർത്തി. ‘മാന്ദ്യവും കോർപറേറ്റ് പ്രീണനവും’സെമിനാറിൽ സദാശിവൻപിള്ള വിഷയം അവതരിപ്പിച്ചു. ബെഫി സംസ്ഥാന സെക്രട്ടറി എസ് എസ് അനിൽ മുഖ്യ പ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിച്ച എം എസ് അജിത് പ്രസാദ്, ജോൺ പൂക്കായി എന്നിവരെ ആദരിച്ചു. സി കെ ഷിബു, എ എ ബഷീർ, പി യു ശാന്താറാം, കെ കൃഷ്‌ണകുമാർ, കെ ഷാജിമോൻ, വി ചന്ദ്രൻ, കെ ആർ ശശികുമാർ എന്നിവർ സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി പി എം പ്രമോദ് സ്വാഗതവും അഫ്സൽ ഖാൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..