ad
Deshabhimani

അക്രമസമരത്തിന്‌ നേതൃത്വം കൊടുത്ത യൂത്ത് കോണ്‍​ഗ്രസുകാരന് കോവിഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2020, 12:17 AM | 0 min read

 
ആലപ്പുഴ
അക്രമസമരത്തിന്‌ നേതൃത്വം കൊടുത്ത യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റിന്‌ കോവിഡ്‌.  ‍ടിജിൻ ജോസഫിനാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഫെയ്‌സ്‌ബുക്കിലൂടെ ടിജിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കുറിപ്പിലുണ്ട്. 
കഴിഞ്ഞദിവസങ്ങളിൽ ആലപ്പുഴയിൽ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയത് ടിജിനായിരുന്നു. യൂത്ത് കോൺ​ഗ്രസ് കലക്‌ടറേറ്റ് മാർച്ചിലും മന്ത്രിയുടെ വഴിതടഞ്ഞ സമരത്തിലും ടിജിൻ പങ്കെടുത്തിരുന്നു. സമരങ്ങളിൽ സംഘർഷമുണ്ടായതിനാൽ ആലപ്പുഴ സൗത്ത്, നോർത്ത് സ്‌റ്റേഷനുകളിലെയും ക്യാമ്പിലെയും പൊലീസുകാരുമായി സമ്പർക്ക സാധ്യതയുണ്ട്. മാസ്‌ക്‌ പോലും ശരിയായ രീതിയിൽ വയ്‌ക്കാതെയാണ് ടിജിൻ സമരങ്ങളിൽ പങ്കെടുത്തതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.  
ആലപ്പുഴ നോർത്ത് സിഐ വിനോദ് ഇതിനോടകം ക്വാറന്റൈനിൽ പ്രവേശിച്ചെന്നും പൊലീസുകാരിൽ പലരുമായും സമ്പർക്കത്തിന് സാധ്യതയുണ്ടെന്നും നിരീക്ഷണത്തിൽ പോകേണ്ടിവന്നേക്കുമെന്നും ഡിവൈഎസ്‌പി എന്‍ ആര്‍ ജയരാജ് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home