ad
Deshabhimani

ആദിവാസി ഉന്നതിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

death

വെബ് ഡെസ്ക്

Published on Aug 27, 2026, 09:01 AM | 1 min read

എടക്കര: പോത്ത്കല്ല് അപ്പൻകാപ്പ് ആദിവാസി ഉന്നതിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


പോത്ത്കല്ല് അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ട് പരിക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴ തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മർദ്ദനത്തിൽ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേഴ്സ്റ്റിട്ട നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം. ഭർത്താവിനെ ബുധൻ രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home