ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം

പാലക്കാട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം. കല്ലടിക്കോടിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ ഡ്രൈവർ മരിച്ചു.
അറക്കപ്പൊടി കയറ്റിവന്ന ലേറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറായ സ്വദേശി നസീറുദ്ദീനാണ് ജീവൻ നഷ്ടമായത്. കണ്ടെയ്നർ ലോറി ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം, അപകടകാരണം വ്യക്തമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ ഗതാഗത തടസ്സമുണ്ടായി.









0 comments