ad
Deshabhimani

ഷാര്‍ജയില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന മലയാളി പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 09:28 PM | 0 min read

ദുബായ്> ഷാര്‍ജയില്‍ സഹപ്രവര്‍ത്തകനായ തെലങ്കാന സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. തെലങ്കാന ജഗിതാല്‍ ജില്ലയിലെ കൊരുത്ല സ്വദേശിയായ ഡി നവീന്‍ (27) ആണ് മരിച്ചത്.

 നെഞ്ചില്‍ കുത്തേറ്റ നവീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.പ്രതിയെ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലിസിന് കൈമാറി.
ഷാര്‍ജയിലെ അല്‍ സജ്ജ മേഖലയിലെ കാര്‍ കഴുകുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

രാത്രി ഭക്ഷണ സമയത്താണ് കൃത്യം നടന്നത്. എന്നാല്‍, കാരണം വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. മരിച്ചയാളും പ്രതിയും തമ്മില്‍ ശത്രുതയുണ്ടായിരുന്നില്ലെന്നാണ് പൊലിസ് നല്‍കുന്ന സൂചന. സംഭവ ദിവസം പകല്‍ പ്രതി മറ്റൊരു ജീവനക്കാരനുമായി വഴക്കിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home