Deshabhimani

ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തത‌്: എം മുകുന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2018, 07:28 AM | 0 min read

കണ്ണൂർ > സ്‌‌‌ത്രീകളിൽ കഴിയുന്നവരെല്ലാം ശബരിമലയിൽ പോകണമെന്ന് എം മുകുന്ദൻ. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്‌ടമല്ലാത്തതെന്നും എം മുകുന്ദൻ ചോദിച്ചു. കണ്ണൂരിൽ സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിപ്ലവകരമായ വിധിയാണ് കോടതിയുടേത്. മക്കളുടെയും ഭാര്യയുടെയും കൂടെ ശബരിമലയിൽ പോകാൻ കഴിയുമെന്നതും ഏറെ സന്തോഷിപ്പിക്കുന്നു. കുടുംബത്തോടൊപ്പം മലചവിട്ടുന്നതിൽപരം സന്തോഷം വേറെയില്ല. പറ്റുമെങ്കിൽ ഞാനും ഭാരയുടെയും മകളുടെയും കൈപിടിച്ച് അവിടെ പോകും. ഒരു ദൈവവും സ്ത്രീകളെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല.

ശ്രീകൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്നുവെന്നാണ് ഐതിഹ്യം. പാർവതിയില്ലാതെ ശിവസങ്കൽപമില്ലെന്നും പറയുന്നു. നമ്മുടെ ക്ഷേത്രങ്ങളിൽ കൂടുതലും ആരാധനാമൂർത്തികൾ സ്ത്രീകളാണ്. പെണ്ണിനെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യാം. പക്ഷേ പെണ്ണുങ്ങൾ പോകാൻ പാടില്ലെന്നാണത്രേ ആചാരം. ആരാണീ ആചാരമുണ്ടാക്കിയത്. മനുഷ്യരുണ്ടാക്കിയതാണിതെന്നും എം മുകുന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home