Deshabhimani

പി ജി പുരുഷോത്തമന്‍ പിള്ള അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2015, 04:54 PM | 0 min read

നിരണം> സിപിഐ എം നേതാവും ദേശാഭിമാനി മുന്‍ എഡിറ്ററും എഎല്‍എയുമായിരുന്ന പി ജി പുരുഷോത്തമന്‍ പിള്ള അന്തരിച്ചു . 86 വയസായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കടപ്ര നിരണത്തെ വസതിയിലായിരുന്നു അന്ത്യം.

1929 ജനുവരി 26ന് രാമന്‍ ആശാന്റെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. എറണാകുളം ഗവര്‍മെണ്ട് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.1967 മുതല്‍ പത്ത് വര്‍ഷം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു.

തിരു- കൊച്ചി സ്റ്റുഡന്റസ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി , എഐഎസ്എഫിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് , വിവിധ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാന്‍, കണ്ണശ്ശ സ്മാരക സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ എം ചെങ്ങന്നുര്‍ താലൂക്ക് സെക്രട്ടറി ആയിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയില്‍ പാര്‍ടിയുടെ ആലപ്പുഴ ആക്ടിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാലുമക്കളുണ്ട്.

പി ജി പുരുഷോത്തമന്‍ പിള്ളയുടെ നിര്യാണത്തിൽ സിപിഎെ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home