കൂത്തുപറമ്പ് രക്തസാക്ഷികള്‍ എന്നും ആവേശജ്വാല

കണ്ണൂര്‍: പോരാട്ടത്തിന്റെ കനലാളുന്ന ഓര്‍മകളുമായി കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ചൊവ്വാഴ്ച 20 വയസ്. ഇന്ത്യയിലെ യുവജനപോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഏടിന്റെ ഓര്‍മ പുതുക്കല്‍ നാളില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. അനുസ്മരണറാലികളും പൊതുയോഗങ്ങളുമായി നാട് അമരരക്തസാക്ഷികളുടെ സ്മരണ പുതുക്കും. ജനവിരുദ്ധനയങ്ങളെ ചെറുക്കുക, വര്‍ഗീയവല്‍ക്കരണത്തെ പ്രതിരോധിക്കുക&ൃറൂൗീ; എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ ദിനാചരണം.വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ് 1994 നവംബര്‍ 25ന് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചുയുവ പോരാളികളെ നഷ്ടമായത്. പുഷ്പന്‍ ശയ്യാവലംബിയായി.
സ്വാശ്രയകോളജിനെതിരായ സമരവുമായി ബന്ധപ്പെട്ട് സഹകരണ മന്ത്രി എം വി രാഘവനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടാനെത്തിയപ്പോഴാണ് സംഭവം. സമാധാനപരമായ പ്രതിഷേധത്തെ രാഘവന്റെ ദുര്‍വാശിയെ തുടര്‍ന്ന് പൊലീസ് ചോരയില്‍ മുക്കി. ജനവികാരത്തെ ഭയപ്പെട്ട ഭരണാധികാരിയുടെ ധാര്‍ഷ്ട്യവും ആയുധശക്തിയില്‍ വിശ്വസിച്ച പൊലീസ് അധികൃതരുടെ അവിവേകവും ഒത്തുചേര്‍ന്നപ്പോള്‍ ഞെട്ടറ്റുവീണത് അഞ്ച് രക്തപുഷ്പങ്ങള്‍.കൂത്തുപറമ്പ് അര്‍ബന്‍ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. വെടിവയ്പ് അനാവശ്യവും ഒഴിവാക്കാവുന്നതുമായിരുന്നെന്നും ഇതിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുകയുണ്ടായി.
ദീര്‍ഘമായ നിയമപോരാട്ടത്തിന് കൂത്തുപറമ്പ് കേസ് വഴിയൊരുക്കി. 1997ല്‍ എം വി രാഘവന്‍ അറസ്റ്റിലായി. വെടിവയ്പിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി ഹക്കിം ബത്തേരി, എക്സിക്യൂട്ടീവ് മജിസ്ട്രട്ടായിരുന്ന ഡെപ്യൂട്ടി കലക്ടര്‍ ടി ടി ആന്റണി എന്നിവരും വെടിവച്ച പൊലീസുകാരും പ്രതികളായി. സുപ്രീംകോടതിവരെയെത്തിയ കേസില്‍ രാഘവനടക്കം മുഴുവന്‍ പ്രതികളെയും വിട്ടയക്കുകയായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ നിത്യസ്മരണ ഇന്ന് രാജ്യമാകെ യുവജന പോരാട്ടത്തിനുള്ള ഇന്ധനമാവുകയാണ്. അനശ്വര താരകങ്ങളായി അവര്‍ അഞ്ചുപേരും പുരോഗമനപ്രസ്ഥാനത്തിന്റെ സമരപന്ഥാവില്‍ പ്രകാശം ചൊരിയുന്നു. ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനും എന്നും ആവേശത്തിന്റെ പ്രതീകം.ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് സഖാക്കള്‍ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് ദീപശിഖാ റിലേ പുറപ്പെടും. 4.30ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും റാലിയും നടക്കും. കൂത്തുപറമ്പ് രക്തസാക്ഷിനഗറില്‍ അനുസ്മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, എം സുരേന്ദ്രന്‍, പനോളി വത്സന്‍ എന്നിവരും സംസാരിക്കും.










0 comments