"ഓപ്പറേഷന്‍ ഗുരുകുലം' പദ്ധതി ജില്ലയാകെ വ്യാപിപ്പിക്കുന്നു

കോട്ടയം: ക്ലാസ് കട്ട് ചെയ്തു മുങ്ങി നടക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനും ഇവരിലെ ലഹരി ഉപയോഗം അടക്കമുള്ളവ തടയുന്നതിനുമായുള്ള "ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി' ജില്ലയിലാകെ വ്യാപിപ്പിക്കുന്നു. എല്ലാ സ്കൂളുകളിലേക്കും ആവശ്യപ്പെടുന്ന കോളജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഓരോ സബ്ഡിവിഷനിലും ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനമെന്ന് ജില്ലാ പൊലീസ് മേധാവി എം പി ദിനേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കോട്ടയം സബ്ഡിവിഷന്റെ കീഴിലെ സ്കൂളുകളും കോളജുകളും ഉള്‍പ്പെടെ 115 സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെയും ഫോണിലൂടെയും അവരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറും. പൊലീസ് ഉടന്‍ തന്നെ ഇക്കാര്യം രക്ഷിതാക്കളെ ഫോണ്‍, ഇ-മെയില്‍ സംവിധാനത്തിലൂടെ അറിയിക്കും. ഓരോ സ്കൂളിനും ഓരോ ഉപയോഗ കോഡും രഹസ്യ നാമവും നല്‍കിയിരിക്കുന്നതിനാല്‍ മറ്റുളളവര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകില്ല. വിദ്യാര്‍ഥികളുടെ ഹാജര്‍ സംബന്ധിച്ച വിവരമല്ലാതെ മറ്റൊന്നും പൊലീസ് അന്വേഷിക്കാറുമില്ല. പദ്ധതി നടപ്പാക്കുന്നതിനു പ്രത്യേക പ്രോഗ്രാമുകളൊന്നും കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, നെറ്റ് കണക്ഷനുള്ള കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ കൈമാറാം. വിദ്യാര്‍ഥികളുടെ ഹാജര്‍നില കൃത്യമായി അറിയാമെന്നതിനാല്‍ സ്കൂള്‍ അധികൃതര്‍ക്കും പ്രയോജനം ചെയ്യും. ആവശ്യമുള്ള കുട്ടികള്‍ക്ക് കൗണ്‍സലിങ് സൗകര്യവും ഒരുക്കും. ഓരോ സ്കൂളുകളിലും പൊലീസ് നേരിട്ടെത്തി നടത്തിപ്പ് സംബന്ധിച്ച് വിശദീകരിക്കും. ജില്ല മുഴുവനായി വ്യാപിക്കുമ്പോള്‍ എസ്എംഎസ് സംവിധാനവും ഒരുക്കും. അടൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി പ്രതീഷിന്റെ നേതൃത്വത്തിലാണ് പദ്ധതിക്കാവശ്യമായ സൈറ്റ് വിഭാവനം ചെയ്തത്.ജൂലൈ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ 1374 കുട്ടികളെ കണ്ടെത്തി. അമേരിക്കയിലുള്ള മാതാപിതാക്കള്‍ വരെ പദ്ധതിയോട് അനുകൂലമായി പ്രതികരിച്ചു. കോട്ടയം ഡിവൈഎസ്പി വി അജിത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.










0 comments