Deshabhimani

കൊച്ചി കോർപ്പറേഷനിൽ ഇന്ന്‌ ഇടതുപക്ഷത്തിന്റെ അവിശ്വാസത്തിൽ വോട്ടെടുപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2019, 08:58 AM | 0 min read

കൊച്ചി > കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ ശ്രമം. മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം പരാജയങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇതേത്തുടർന്നാണ് കലക്ടർ ചർച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

74 അംഗ കൗൺസിലിൽ യുഡിഎഫിന്‌ 38 അംഗങ്ങളുണ്ട്‌. എൽഡിഎഫ്‌ 34, ബിജെപി 2 എന്നിങ്ങനെയാണ്‌ കക്ഷിനില. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരക്ക് അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home