കേരള ബാങ്കിനെ എതിര്‍ത്തത് കസേരമോഹികള്‍: മന്ത്രി കടകംപള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 08:32 PM | 0 min read

പാലക്കാട് > കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികള്‍ മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണീയം പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഹ്ലാദ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ഗുണമുണ്ടാവാന്‍ ആഗ്രഹിക്കുന്നവരെല്ലാം കേരള ബാങ്കിനെ പിന്തുണച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവച്ച് പ്രതിപക്ഷം പിന്തുണച്ചിരുന്നുവെങ്കില്‍ ഒരു വര്‍ഷം മുമ്പ്തന്നെ ബാങ്ക് യാഥാര്‍ഥ്യമാകുമായിരുന്നു.

ആദ്യഘട്ടത്തില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ 825 ബ്രാഞ്ചുകളുടെയും സേവനങ്ങള്‍ ഏകീകരിക്കുന്നതിന് നടപടിയെടുക്കും. ദേശസാല്‍ക്കൃത ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങളെല്ലാം നല്‍കും. രണ്ടാംഘട്ടത്തില്‍ ആറായിരത്തോളം വരുന്ന പ്രാഥമിക സംഘങ്ങളെ കേരളബാങ്കിന്റെ ടച്ച് പോയിന്റുകളാക്കി മാറ്റും.

കേരളബാങ്കിന്റെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് ആറുമാസത്തിനകം അധികാരം കൈമാറും. ഇതോടെ സഹകരണമേഖലയുടെ ചരിത്രം കേരളബാങ്കിന് മുമ്പും ശേഷവും എന്ന രീതിയില്‍ അറിയപ്പെടും. സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കേരള ബാങ്ക്. പ്രകടന പത്രികയിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പാക്കിയ സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home