ad
Deshabhimani

ജിഎസ്ടി സംസ്ഥാനങ്ങളുടെ വരുമാനം കുറച്ചു : കെ എൻ ബാലഗോപാൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2021, 12:05 AM | 0 min read


തിരുവനന്തപുരം
ജിഎസ്ടി നടപ്പാക്കുന്നതിലെ പാകപ്പിഴ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കിയെന്നും പോരായ്‌മ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങൾക്കോ നികുതിദായകരായ സാധാരണക്കാർക്കോ ഒരു പ്രയോജനവുമുണ്ടായിട്ടില്ല. ‘ജിഎസ്ടി - ഇന്ത്യൻ അനുഭവപാഠങ്ങൾ' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) സംഘടിപ്പിക്കുന്ന ദ്വിദിന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചരക്കുനീക്കവും നികുതിപിരിവും സുതാര്യമാകും, ചെക്ക്‌പോസ്റ്റുകൾ വേണ്ട, നികുതി വരുമാനം കൂടും, സാധനങ്ങളുടെ വില കുറയും തുടങ്ങിയവയായിരുന്നു ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള വാഗ്ദാനം. സംഭവിച്ചത് തിരിച്ചാണ്.  ചരക്കുസേവന നികുതിയെന്ന ആശയം കൃത്യവും വ്യക്തവുമായി നടപ്പാക്കിയാൽ വരുമാനം കൂട്ടാം. ഇതു നടപ്പാക്കിയതിലെ പാളിച്ചമൂലം നിരവധി ചോർച്ച ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചരക്കുസേവന നികുതി നടപ്പാക്കി നാലുവർഷം പിന്നിടുമ്പോൾ സാമ്പത്തിക രംഗത്തിന്‌ നിരാശയാണുണ്ടാക്കിയതെന്ന്‌ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വർധനയില്ലെന്നു മാത്രമല്ല താഴേക്കുപോകുന്നു. ഇത്‌ എല്ലാ തലത്തിലും പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home