ക്ഷേമനിധി ആനുകൂല്യവും പെൻഷനും വിതരണംചെയ്യണം

പിലിക്കോട് ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കൃത്യമായി വിതരണംചെയ്യണമെന്ന് കാർപന്ററി വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പടുവളം ഇ എം എസ് ഭവനിൽ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. കെ വി കുഞ്ഞികൃഷ്ണൻ രക്തസാക്ഷി പ്രമേയവും ഒ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി പി രാജീവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ വി ജനാർദനൻ, എം വി ചന്ദ്രൻ, സി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ വി കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ്), കെ മോഹനൻ, കെ രാജൻ (വൈസ് പ്രസിഡന്റ്), വി പി രാജീവൻ (സെക്രട്ടറി) ബി ചന്ദ്രൻ, ഒ ബാബു (ജോയിന്റ് സെക്രട്ടറി), ഒ ശശികുമാർ (ട്രഷറർ).










0 comments