‘ചേയാ' നാടകം അരങ്ങിൽ

കുളപ്പുറം കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയം ആർ ഉണ്ണി മാധവന്റെ ചേയാ നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച നാടകം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അരങ്ങേറി. സ്വാമി ആനന്ദതീർത്ഥരുടെ പോരാട്ടജീവിതം പ്രമേയമായ നാടകം ‘ചേയാ’ ഹൃദ്യവും ഗംഭീരവുമായ അവതരണത്തിലൂടെ കാണികളുടെ മനം കവർന്നു. സുരേഷ്ബാബു ശ്രീസ്ഥ രചനയും ഡോ. സാംകുട്ടി പട്ടംങ്കരി സംവിധാനവും നിർവഹിച്ച നാടകത്തിന്റെ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്‌തു. സി കെ പി പത്മനാഭൻ, ടി വി രാജേഷ്, ഇ പി രാജഗോപാലൻ, കരിവെള്ളൂർ മുരളി, എം കെ മനോഹരൻ, പി പി ദാമോദരൻ, ഐ വി ശിവരാമൻ, പി വി ജയശ്രീ തുടങ്ങിയ നിരവധിപേർ സന്നിഹിതരായി. പ്രഭാവർമ്മ ഗാനരചനയും ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ സംഗീതവും നിർവഹിച്ചു. ഹരിദാസ് ബക്കളം രംഗപടവും ക്ലിന്റ് പവിത്രൻ കോസ്റ്റ്യൂംസും പ്രകാശൻ ചെങ്ങൽ സംവിധാന സഹായവും അനിൽ പേരാമ്പ്ര സ്റ്റിൽസും നിർവഹിച്ചു. നാടകത്തിൽ സുരേഷ് പരിയാരം, മണി മുട്ടം, പ്രകാശൻ ചെങ്ങൽ, ടി വി ഉണ്ണികൃഷ്ണൻ, രാമദാസ് നെരുവമ്പ്രം, പി പ്രീത, രതീഷ് കുളപ്പുറം, ബിന്ദു മനോജ്, പ്രകാശൻ നടുവലത്ത്, വി വി സജിത്കുമാർ, ചന്ദ്രശേഖരൻ, ടി വി ബാലകൃഷ്ണൻ, പി വി പവിത്രൻ, പി വി ഉപേന്ദ്രൻ, രമേശൻ കോളിയാർ, ധീരജ് രമേശ്, സ്മിത സഹദേവൻ, ആദർശ് പാറമ്മൽ, അനിത പരിയാരം, കെ ആർദ്ര, നിഹാര രതീഷ് തുടങ്ങിയവരാണ് അഭിനേതാക്കൾ.









0 comments