ad
Deshabhimani

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്; സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ആക്രമണം

US Iran

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 28, 2026, 06:20 AM | 1 min read

വാഷിം​ഗ്ടൺ : പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരാമാധികാത്തിൽ യുഎസ് നടത്തുന്ന കടന്നാക്രമണങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രകോപനപരമായ പ്രഖ്യാപനം.


ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണെന്നും ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ച പരാജയപ്പെട്ടാൽ രണ്ട് ദിവസം മുൻപ് വരെ ചെയ്തു കൊണ്ടിരുന്ന ആക്രമണം തുടരുമെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. തുടർന്ന് മിഷി​ഗണിൽ നടത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും യുദ്ധക്കൊതിയടങ്ങാതെ ട്രംപ് ഭീഷണി മുഴക്കി. നയതന്ത്രം വിജയിച്ചില്ലെങ്കിൽ ഇറാനെ അടിച്ചൊതുക്കുമെന്നായിരുന്നു ട്രംപിന്റെ പരാമർശം.


അതേസമയം യുഎസുമായി ചർച്ചക്ക് അഭ്യർഥിച്ചു വെന്ന വാർത്തകൾ ഇറാൻ തള്ളി. യുഎസിനോട് ഒന്നിനുവേണ്ടിയും യാചിക്കുന്നത് തങ്ങളുടെ രക്തത്തിലില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായി ബ​ഗായി വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home