ad
Deshabhimani

എസ്എസ്എല്‍സി , ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിയേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 18, 2020, 12:11 PM | 0 min read

തിരുവനന്തപുരം> രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി , ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിയേക്കും. മെയ് 31 വരെയാണ് നാലാമത് ലോക്ഡൗണ്‍ ഘട്ടം നീട്ടിയത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ 30 വരെ നടത്താനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അത് സംബന്ധിച്ചുള്ള ടൈം ടേബിള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ നീട്ടുകയും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു .ഈ
പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ നീട്ടുന്നത്

 
 
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home