ad
Deshabhimani

അഷ്‌ടവൈദ്യൻ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2020, 10:17 PM | 0 min read

ഒല്ലൂർ > വൈദ്യരത്‌നം ഔഷധശാല ഉടമയും തൈക്കാട്ടുശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയർമാനുമായ അഷ്ടവൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ് (87) അന്തരിച്ചു. ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

തൈക്കാട്ടുശ്ശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠൻ മൂസ്സിന്റെയും ദേവകി അന്തർജനത്തിന്റെയും മകനായി 1933 സെപ്റ്റംബർ 15നാണ് ജനനം. അച്ഛൻ ആരംഭിച്ച വൈദ്യരത്നം ഔഷധശാലയുടെ ചുമതല 1954ൽ നാരായണൻ മൂസ്സ് ഏറ്റെടുത്തു.

ആയുർവേദ ചികിത്സാ രംഗത്ത് നൽകിയ ഉന്നത സംഭാവനകൾക്ക് 2010ൽ രാഷ്ട്രം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കോഴിക്കോടെ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂർ വൈദ്യരത്‌ന ആയുർവേദ കോളേജ്, നേഴ്‌സിങ് കോളേജ്, മൂന്ന് ഔഷധ നിർമാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടിയ ആയുർവേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റൽ, മൂന്ന് ആയുർവേദ ഔഷധ ഫാക്ടറികൾ,നിരവധി ഔഷധശാലകൾ എന്നിവയുടെ സ്ഥാപകനുമാണ് നാരായണൻ മൂസ്.

മുഖ്യമന്ത്രി അനുശോചിച്ചു

വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാൻ അഷ്ടവൈദ്യൻ ഇ. ടി നാരായണൻ മൂസ്സിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാടിന്റെ തനതായ ആതുരസേവന രംഗത്ത്  വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം ആയുർവേദ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home