ad
Deshabhimani

ദേശാഭിമാനിയുടെ വളർച്ച അഭിമാനകരം: കെ ജെ തോമസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 14, 2019, 04:38 PM | 0 min read

കോയമ്പത്തൂർ > ദേശാഭിമാനിയുടെ വളർച്ച അഭിമാനകരമാണെന്ന് ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു. ദേശാഭിമാനി കോയമ്പത്തൂർ ന്യൂസ്‌ ബ്യുറോ ഉദ‌്ഘാടനച്ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. 1942ൽ പ്രസിദ്ധീകരണം ആരംഭിച്ച ദേശാഭിമാനി ഇന്ന് കേരളത്തിലെ പത്ത‌് ജില്ലകളിൽനിന്ന് പ്രസിദ്ധീകരിക്കുന്നു. വായനക്കാരുടെ എണ്ണത്തിലും വലിയ വർധനയാണ്‌ ഉണ്ടായത്. ഈ വർഷത്തെ ഇന്ത്യൻ റീഡർഷിപ് സർവ്വേയുടെ കണക്കനുസരിച്ച് കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ വായനക്കാരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ വർധന കൈവരിച്ചത് ദേശാഭിമാനിയാണ്. കേരളത്തിൽ അമ്പതോളം പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ ആദ്യ മൂന്ന‌് പത്രങ്ങളിൽ ഒന്നാണ് ദേശാഭിമാനി എന്നത് ഏറെ അഭിമാനകരമാണ്.

രണ്ട‌് ലക്ഷത്തോളം മലയാളികൾ കോയമ്പത്തൂരിൽ താമസമുണ്ടെന്നാണ് കണക്കുകൾ. തമിഴരെന്നോ മലയാളിയെന്നോ വ്യത്യാസമില്ലാതെ  എല്ലാവരും ഐക്യത്തോടെ കഴിയുന്ന മതനിരപേക്ഷതയുടെ കേന്ദ്രമാണ് കോയമ്പത്തൂർ. ദേശാഭിമാനി ഇതിന്റെ ഭാഗമാകുന്നു എന്നത് സന്തോഷകരമാണെന്നും ദേശാഭിമാനിയെ ഹൃദ്യമായി വരവേറ്റതിന‌് കോയമ്പത്തൂർ നിവാസികളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home