Deshabhimani

യുകെയിൽ കടുവക്കൂട്ടിൽ കയറിയ യുവാവിന് ദാരുണാന്ത്യം; ദൃശ്യങ്ങൾ പുറത്ത്

UK TIGER ATTACK
വെബ് ഡെസ്ക്

Published on Oct 12, 2026, 07:38 AM | 1 min read

ലണ്ടൻ: യുകെയിലെ യോർക്ക്‌ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ യുവാവിന് ദാരുണാന്ത്യം. സന്ദർശകർക്കായി സജ്ജമാക്കിയ സുരക്ഷാ വേലികൾ മറികടന്ന് കൂട്ടിലേക്ക് ചാടിയിറങ്ങിയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.


ശനിയാഴ്ച ഉച്ചയ്ക്ക് 1:35-ഓടെയാണ് സംഭവം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകൾ നൽകിയ വിവരമനുസരിച്ച്, എയർപോഡ്സ് ധരിച്ച് സംഗീതം ആസ്വദിച്ചുകൊണ്ട് ഡാൻസ് കളിച്ചാണ് യുവാവ് കടുവയുടെ സങ്കേതത്തിലേക്ക് കടന്നത്. തുടർന്ന് കടുവയ്ക്ക് നേരെ വിരൽ ചൂണ്ടുകയും കൂറ്റൻ കടുവയുടെ മുന്നിൽ ശാന്തനായി ഇരിക്കുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം 'അൽത്തായ്' (Altai) എന്ന അപൂർവ ഇനത്തിൽപ്പെട്ട അമുർ കടുവ (Amur Tiger) ഇയാളെ ആക്രമിക്കുകയായിരുന്നു.



വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ പരിഭ്രാന്തിയാണ് ജനങ്ങള്‍ക്കിടയിലുണ്ടായത്. സൗത്ത് യോർക്ക്‌ഷെയർ പൊലീസും എയർ ആംബുലൻസ് അടക്കമുള്ള അടിയന്തര രക്ഷാസേനകളും ഉടനടി സ്ഥലത്തെത്തിയെങ്കിലും, ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.


സംഭവത്തിനുശേഷം കടുവയെ കൊന്നുകളയണമെന്ന ആവശ്യം ചിലർ ഉയർത്തിയെങ്കിലും, അൾട്ടായ് എന്ന അമുർ കടുവയെ ദയാവധം ചെയ്യില്ലെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി. കടുവ സുരക്ഷിതമാണെന്നും ഈ സംഭവത്തിന്റെ പേരിൽ അതിനെ കൊല്ലില്ലെന്നും യോർക്ക്ഷെയർ വൈൽഡ്‌ലൈഫ് പാർക്ക് അറിയിച്ചു.


സംഭവത്തിന് മുമ്പ് യുവാവ് കടുവയെ നോക്കി ആംഗ്യങ്ങൾ കാണിക്കുന്നതും ഇയർപോഡ്സ് ധരിച്ച് നൃത്തം ചെയ്യുന്നതും കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇയാൾ എന്തിനാണ് കടുവക്കൂട്ടിനുള്ളിൽ കടന്നതെന്ന് വ്യക്തമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home