ഇന്നും നിയന്ത്രണം; ഡൽഹിയില്‍ ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡിഎംആർസി

ന്യൂഡൽഹി : ഡൽഹിയിലെ കേന്ദ്ര സേനയുടെ നരനായാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് ഇന്നും കടുത്ത നിയന്ത്രണം തുടരും. ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ പൊതുസഞ്ചാരം പൂർണമായും സ്തംഭിപ്പിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിന്നിട്ടും നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം ഇന്ന് മാർച്ച് നടത്താനിരിക്കുന്നതിനിടെയാണ് നിയന്ത്രണം. അതേസമയം, ആറ് മെട്രോ സ്റ്റേഷനുകളിലും ഇന്റർചേഞ്ച് സൗകര്യം തുടരുമെന്ന് ഡിഎംആർസി പറഞ്ഞു.
രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് , സെൻട്രൽ സെക്രട്ടറിയറ്റ്, മണ്ഡി ഹൗസ്, ജനപഥ്, ബാരാഖംബ റോഡ് തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലാണ് പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.








0 comments