Deshabhimani

റിയാദ് വിമാനത്താവളത്തിലെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

riyad.
വെബ് ഡെസ്ക്

Published on Oct 12, 2026, 06:55 AM | 1 min read

റിയാദ് : സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യയും മക്കളും ചികിത്സയിൽ തുടരുകയാണ്.


കഴിഞ്ഞ ദിവസങ്ങളിലായി വിമാനത്താവളത്തിനു നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇതുവരെ 12 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യനിലയും സുരക്ഷയും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടന്ന്ഇന്ത്യൻ എംബസി അറിയിച്ചു.


കൊല്ലപ്പെട്ടയാളുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഔദ്യോഗിക വക്താക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് എംബസി ഔദ്യോഗികമായി പുറത്തുവിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home