ad
Deshabhimani

അടച്ചിടലിൽ ഇന്നത്തെ ഇളവുകൾ അറിയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 01:42 AM | 0 min read

തിരുവനന്തപുരം > ചെറിയപെരുന്നാൾ ദിനമായ ഞായറാഴ്‌ച‌ സമ്പൂർണ ലോക്ക്ഡൗണിൽ സർക്കാർ ഇളവ്‌ നൽകി. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ ബേക്കറി, തുണിക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ തുറക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറുമുതൽ പകൽ 11 വരെയും അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാൻ വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താം. സാധാരണ ഞായറാഴ്‌ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക്‌ പുറമേയാണ്‌ പ്രത്യേക ഇളവുകൾ.

സാമൂഹ്യഅകലം പാലിക്കൽ, മുഖാവരണം ധരിക്കൽ  ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home