15 July Wednesday

കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ 2 മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

കുവൈറ്റ്‌ സിറ്റി> കുവൈറ്റില്‍ കൊറോണ ബാധിച്ച്‌   ചികിത്സയിലായിരുന്ന കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍ മരിച്ചു. അദാൻ  ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി സാദിഖ് ചെറിയ തോപ്പിൽ(49) ആണ് മരിച്ചത്. ബ്രീഡ്ജ്‌ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.  ഭാര്യ: സറീന രണ്ടു മക്കളുണ്ട്.

അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ  ഹസ്ബുല്ല ഇസ്മായി(69)ലാണ് മരണപ്പെട്ട മറ്റൊരു മലയാളി. ടൈലറായി ജോലിനോക്കുകയായിരുന്നു .  ശരീഫയാണ് ഭാര്യ. നാല് മലയാളികളാണ് ഈദ്‌ ദിനത്തില്‍ കോവിഡ രോഗബാധയെ തുടര്‍ന്ന്‍ കുവൈറ്റില്‍ മരണപ്പെട്ടത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top