പാലക്കാട്‌ ഇന്ന്‌ 5 പേർക്കുകൂടി കോവിഡ്‌ ; അതിർത്തി ജില്ല ആയതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന്‌ മന്ത്രി ബാലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 04:39 PM | 0 min read

പാലക്കാട്> പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും. വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ്  ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ പറഞ്ഞു.  53 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറൻ്റീനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.  പ്രവാസികളായിട്ടുള്ള ആളുകൾ ഇനിയും വരും വരണ്ടാ എന്ന് പറയാൻ കഴിയില്ലെന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും ധാരാളം പേർ വരുമെന്നും ശക്തമായ ജാഗ്രത വേണമെന്നും എ കെ ബാലൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home