ad
Deshabhimani

വര്‍ഗിയ പരാമര്‍ശം:പി സി ജോര്‍ജിനെ ജനകിയ വിചാരണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2020, 05:01 PM | 0 min read

 ഈരാറ്റുപേട്ട> നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എയെ ജനകിയ വിചാരണ നടത്തി കോലം കത്തിച്ചു.  ഡി വൈ എഫ് ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധം  സംഘാടിപ്പിച്ചത്.

കഴിഞ്ഞ ദിവസം അരുവിത്തുറ എസ്.എം.വൈ.എം നടത്തിയ  പരിപാടിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ കീഴിലുള്ള ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മുസ്ലിം  സമുദായക്കാര്‍ അല്ലാതെ  മറ്റു മതത്തില്‍പ്പെട്ട ഒരുദ്യോഗസ്ഥനെ പോലും കാണാനാവില്ല എന്ന വര്‍ഗീയ പരാമര്‍ശം പിസി ജോര്‍ജ് നടത്തിയിരുന്നു

1 പ്രിന്‍സിപ്പല്‍ സെക്രട്ടറി, 3 അഡീഷണല്‍ സെക്രട്ടറിമാര്‍, 2 ജോയിന്റ് സെക്രട്ടറിമാര്‍, 1 ഡെപ്യൂട്ടി സെക്രട്ടറി, 4 അണ്ടര്‍ സെക്രട്ടറിമാര്‍, 10 സെക്ഷന്‍ ഓഫീസര്‍മാര്‍മാര്‍, 1 സെക്ഷന്‍ സൂപ്രണ്ട് എന്നിങ്ങനെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിലെ മന്ത്രിയുടെ സ്റ്റാഫ് ഉദ്യോഗസ്ഥര്‍. ഇവരെല്ലാവരും മുസ്ലിം ഇതര മതസ്ഥരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യം മറച്ചുവച്ചാണ് പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിവിധ മതങ്ങളെയും സമുദായിക സംഘടനകളെയും കൂട്ട് ചേര്‍ത്താണ് അദ്ദേഹം  വിജയിച്ചത്. എന്നാല്‍ അതിനു ശേഷം മുസ്ലിം, എസ്. എന്‍. ഡി പി സമുദായത്തെ പരസ്യമായി ആക്ഷേപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വലിയ പ്രതിക്ഷേധങ്ങള്‍ നേരിടുകയും ഒടുവില്‍ മാപ്പ് പറയുന്ന സാഹചര്യവും ഉണ്ടായിരുന്നു.

സിപിഐ എം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ക്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ കോലവും കത്തിച്ചു. യോഗം ഡി വൈ എഫ് ഐ പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ് മിഥുന്‍ ബാബു ഉദഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എസ് മുഹമ്മദ് ഷാഫി, ജസ്റ്റിന്‍ മൂന്നിലവ്, സാം മാത്യു എന്നിവര്‍ പങ്കെടുത്തു. യോഗത്തിന്  ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രഭാത് രാജു ആദ്യക്ഷതയും ഈരാറ്റുപേട്ട മേഖല സെക്രട്ടറി ഹസീബ് ജലാല്‍ നന്ദിയും പറഞ്ഞു.




 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home