ad
Deshabhimani

വിപ്ലവങ്ങളുടെ മണ്ണില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2019, 02:16 PM | 0 min read

ആലപ്പുഴ> വിപ്ലവങ്ങളുടെ ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ സിഐടിയു സംസ്ഥാന സമ്മേളന തുടക്കം. പതാക-കൊടിമര-ദീപശിഖാ ജാഥകള്‍ തിങ്കളാഴ്ച വൈകിട്ട് ആലപ്പുഴ നഗരത്തിലെത്തിയതോടെ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ നാസര്‍  പൊതുസമ്മേളനവേദിയായ കെ കെ ചെല്ലപ്പന്‍ നഗറില്‍ പതാക ഉയര്‍ത്തി.
 
പൊതുസമ്മേളന നഗരിയിലേക്കുള്ള  കൊടിമരം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാമിന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. സംസ്ഥാന ട്രഷറര്‍ പി നന്ദകുമാര്‍ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പി ഗാനകുമാറിന്റെ നേതൃത്വത്തിലാണ് പതാക എത്തിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഏറ്റുവാങ്ങി.

 ആവേശം മുറ്റിയ മുദ്രാവാക്യം വിളികളോടെയായിരുന്നു ചെങ്കൊടിയേറ്റം. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സംസ്ഥാന ട്രഷറര്‍ പി നന്ദകുമാര്‍, വൈസ്പ്രസിഡന്റ് കെ പി മേരി, സെക്രട്ടറിമാരായ കെ കെ ദിവാകരന്‍, കെ ഗോപിനാഥ്, പി പി ചിത്തരഞ്ജന്‍, ടി കെ രാജന്‍, വി സി കാര്‍ത്യായനി, പി പി പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.
 
പ്രതിനിധിസമ്മേളന നഗരിയായ മുഹമ്മദ് അമീന്‍ നഗറില്‍ (ഇ എം എസ് സ്റ്റേഡിയം) ഉയര്‍ത്താനുള്ള പതാക സി ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് എത്തിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എന്‍ ആര്‍ ബാബുരാജ്  അധ്യക്ഷനായി. പി പി ചിത്തരഞ്ജന്‍, കെ പ്രസാദ്, മനു സി പുളിക്കല്‍, സി വി ജോയി, പി കെ സാബു, എന്‍ പി ഷിബു, പി ഐ ഹാരിസ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി ഡി രമേശന്‍ സ്വാഗതം പറഞ്ഞു.

 പ്രതിനിധി സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖ പുന്നപ്ര- വയലാര്‍ ധീരരക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് അഡ്വ. കെ പ്രസാദ് കൊളുത്തിക്കൊടുത്തു. ജി രാജമ്മ ഏറ്റുവാങ്ങി. 

പൊതുസമ്മേളന നഗറിലേക്കുള്ള പതാകജാഥ ചെങ്ങന്നൂര്‍ വെണ്‍മണി ചാത്തന്‍ സ്മൃതിമണ്ഡപത്തില്‍നിന്നാണ് ആരംഭിച്ചത്. സജി ചെറിയാന്‍ എംഎല്‍എ പി ഗാനകുമാറിന് പതാക കൈമാറി. വെണ്‍മണി കല്യാത്ര ജങ്ഷനില്‍ നടന്ന  പൊതുസമ്മേളനം സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനംചെയതു. സിഐടിയു ജില്ലാ സെക്രട്ടറി സി കെ ഉദയകുമാര്‍ അധ്യക്ഷനായി. ട്രഷറര്‍ എ മഹേന്ദ്രന്‍, സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, ബി അബിന്‍ഷാ, കെ പി പ്രദീപ്, എം കെ മനോജ്, ആര്‍ രാജഗോപാല്‍, കെ കെ ചന്ദ്രന്‍, പി ആര്‍ രമേശ്കുമാര്‍, ടി എ ഷാജി, ആരോമല്‍ രാജ്, നെല്‍സണ്‍ ജോയി, വി ശശിധരന്‍, ജിനീഷ്, ബിനു സെബാസ്റ്റിയന്‍ എന്നിവര്‍ സംസാരിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home