24 September Sunday

ചെറുകാട് അവാർഡ് ഡോ. എം പി പരമേശ്വരന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

പെരിന്തൽമണ്ണ > ഈവർഷത്തെ ചെറുകാട് അ വാർഡിന് ഡോ. എം പി പരമേശ്വരൻ്റെ ആത്മ കഥയായ "കാലഹരണ മില്ലാത്ത സ്വപ്നങ്ങൾ " എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്‌ത എഴുത്തുകാരനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായിരുന്ന ചെറുകാടിൻ്റെ സ്‌മരണക്കായി ചെറു കാട് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ്, അദ്ദേഹം വ്യാപരിച്ച നോവൽ, കഥ, നാടകം, കവിത, ബാലസാഹിത്യം, ആത്മകഥ എന്നീ സാഹിത്യ ശാ ഖകളിലെ മികച്ച കൃതിക്കാണ് കഴിഞ്ഞ നാൽപ്പത്തിരണ്ട്‌ വർഷമായി നൽകിവരുന്നത്.

വായനക്കാരും,ഗ്രന്ഥകർത്താക്കളും, പ്രസാധ കരുമായ 504 പേർ നിർ ദ്ദേശിച്ച 34 കൃതികൾ അ വാർഡ് പരിഗണനക്ക് ലഭിച്ചിരുന്നു. പ്രൊഫ:കെ.പി.ശങ്കരൻ, ഡോ:കെ.പി.മോഹനൻ,അഷ്ടമൂർത്തി എന്നിവ രടങ്ങിയ അവാർഡ് നി ർണയ സമിതിയാണ് "കാലഹരണമില്ലാത്ത സ്വപ്നങ്ങൾ " അവാർ ഡിനായി തെരഞ്ഞെടു ത്തത്.

50000 രൂപയുംപ്രശസ്തി പത്രവും അടങ്ങുന്ന അ വാർഡ്  പെരിന്തൽമണ്ണ കോ- ഓപ്പറേറ്റീവ് അർ ബൺ ബാങ്കിന്റെ സഹ കരണത്തോടെയാണ് നൽകുന്നത്. ഒക്ടോബർ 29 ന് 4 മണി ക്ക് തൃശൂരിലെ എം.പി.പ രമേശ്വരൻ്റെ വീട്ടിൽ നട ക്കുന്ന അനുമോദന സ മ്മേളനത്തിൽ ബഹു: വി ദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് അവാർഡ്സമർപ്പിക്കും. എൽ.ഡി.എഫ്. കൺവീ നർ എ.വിജയരാഘവൻ പരിപാടി ഉദ്ഘാടനം ചെ യ്യും.

അവാർഡ് പ്രഖ്യാപന സ മ്മേളനത്തിൽ വി.ശശി കുമാർ , എൻ.പി.ഉണ്ണികൃഷ്ണൻ, വേണു പാലൂർ, എന്നിവർപങ്കെടുത്തു.

വി.ശശികുമാർ
ചെയർമാൻ 14.10.20
------------------------------------

എം.പി.പരമേശ്വരൻ :
------
ആണവശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹി ത്യകാരൻ, രാഷ്ട്രീയ പ്ര വർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശ സ്തനായ വ്യക്തിയാണ് ഡോ.എം.പി.പരമേശ്വരൻ.

പരിസ്ഥിതി,മാലിന്യസംസ്കരണം തുടങ്ങി വി വിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠന ങ്ങൾ ശ്രദ്ധേയമാണ്.

പരമാണു ശാസ്ത്രം, ന ക്ഷത്രങ്ങളുടെ നാട്ടിൽ, തലതിരിഞ്ഞ ഭൗതികം, പ്രകൃതി സമൂഹം ശാസ് ത്രം, പ്രപഞ്ചരേഖ തുട ങ്ങി ആധികാരിക ശാ സ്ത്ര ഗ്രന്ഥങ്ങൾ ഉൾ പ്പെടെ അൻപതോളം കൃ തികൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്.

കേരള ശാസ്ത്ര സാഹി ത്യ പരിഷത്തിന്റെയും , അഖിലേന്ത്യാ ശാസ്ത്ര സംഘടനയുടെയും സം ഘാടകനായി ദീർഘകാ ലമായിപ്രവർത്തിച്ചുവരുന്നു.കേരളത്തിലെ സാക്ഷരതാ യജ്ഞം, ജനകീയാസൂ ത്രണം, പാഠ്യപദ്ധതിപരിഷ്കരണം എന്നിവയിൽ സർ ഗാത്മകമായും ബൗദ്ധി കമാ യും ഇടപെട്ട് നേതൃ ത്വം നൽകി. കേരള സാ ഹിത്യ അക്കാദമി നൽ കുന്ന സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top