ad
Deshabhimani

ചിങ്ങ മാസ പൂജ: ശബരിമല നട നാളെ തുറക്കും

Sabarimala.jpg
വെബ് ഡെസ്ക്

Published on Aug 15, 2026, 01:08 PM | 1 min read

ശബരിമല: ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.


ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1ന് നടക്കും. രാവിലെ ഉഷ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ എന്നിവ നടക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്ത് 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്ത് 24ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.


ശബരിമല തീർഥാടനം: കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും


തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് കൂടുതൽ കെഎസ്ആർടി സി ബസ് സർവീസ് നടത്താൻ അവലോകന യോഗം തീരുമാനിച്ചു. അപ്പം, അരവണ എന്നിവയുടെ സ്റ്റോക്കും ഗുണനിലവാരവും ഉറപ്പാക്കാനും നിർദേശിച്ചു. പമ്പ മുതൽ സന്നിധാനം വരെ ശുചീകരണം ഊർജിതമാക്കും. ശുദ്ധജല ലഭ്യതയ്ക്കായി എൻഎബിഎൽ ലാബ് സ്ഥാപിക്കും.


സുരക്ഷയ്ക്കായി ഫയർഫോഴ്സിന്റെ സ്കൂബ ടീമിനെ സജ്ജമാക്കും. തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യയും കാമറകളും ഉപയോഗിക്കുന്ന മേജർ കൺട്രോൾ റും സ്ഥാപിക്കും. മുറികൾക്ക് ഓൺലൈൻ അലോട്ട്മെന്റ് സംവിധാനം ഒരുക്കാനും മന്ത്രി കെ മുരളീധരന്റെ അധ്യക്ഷത യിൽ ചേർന്ന യോഗം തീരുമാനിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home