ad
Deshabhimani

പാര്‍ലമെന്റ് കാന്റീനില്‍ ഇനി സബ്‌സിഡി ഇല്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2016, 10:17 AM | 0 min read

ന്യൂഡല്‍ഹി> പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സബ്‌സിഡി  എടുത്തുകളഞ്ഞ് ഉത്തരവായി. കാന്റീനില്‍ വിലയില്‍ ഇളവുണ്ടാകില്ല എന്ന് ലോക്‌സസെക്രട്ടേറിയേറ്റ് അറിയിച്ചു. ആറു വര്‍ഷത്തിന് ശേഷം നിരക്കുകള്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കാന്റീന്‍ സബ്‌സിഡി നിര്‍ത്തലാക്കുന്നത്. വര്‍ഷംത്തോറും 16 കോടി രൂപയാണ് കാന്റീന്‍ സബ്‌സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നത്.  എം പിമാര്‍ക്ക് പുറമെ ലോക്‌സഭ, രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും.

വെജ് താലിക്ക് നിലവിലുണ്ടായിരുന്ന 18 രൂപക്ക് പകരം  ഇനി മുതല്‍ 30 രൂപ നല്‍കണം. 33 രൂപയ്ക്ക് ലഭിച്ചിരുന്ന മാംസാഹാരത്തിന് 60 രൂപയാകും ത്രീ കോഴ്സ് മീല്‍സിന് 90ഉം 29 രൂപയുടെ കോഴിക്കറിക്ക് 40ഉം ഈടാക്കും. പാര്‍ലമെന്റ് ഭക്ഷണക്കമ്മിറ്റിയോട് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ തീരുമാനം. വിഭവങ്ങള്‍ തയാറാക്കാന്‍ ചിലവാകുന്ന അതേ തുക തന്നെ എല്ലാവരില്‍ നിന്നും ഈടാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.പാഴ്‌ചെലവ് ഒഴിവാക്കാന്‍ വിഭവങ്ങളുടെ എണ്ണവും പരിമിതപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home