ദുർമന്ത്രവാദം നടത്തുന്നുവെന്ന് സംശയം; വീട്ടുജോലിക്കാരിയെ കുത്തിക്കൊലപ്പെടുത്തി ഡോക്ടർ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ദുർമന്ത്രവാദം നടത്തിയെന്ന് സംശയിച്ച് വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടർ. ഡൽഹിയിലെ കൈലാഷ് ഹിൽസ് പ്രദേശത്താണ് സംഭവം.
ഡൽഹിയിലെ പ്രമുഖ ത്വക്ക് രോഗ വിദഗ്ധനാണ് പ്രതിയായ മനീഷ്. വീട്ടുജോലിക്കാരിയായ മീന എന്ന സ്ത്രീയെ പേരതി കത്തിയും ബാറ്റും ഉപയോഗിച്ച് കൊലപ്പെടുത്തിയന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. പതിവുപോലെ വീട്ടുജോലിക്കെത്തിയ മീനയും ഡോക്ടറും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ജോലിക്കാരിയെ ആദ്യം ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മീനയെ ആക്രമിക്കുകയും പിന്നീട് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മീന സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മീന മന്ത്രവാദം ചെയ്യുകയാണെന്ന സംശയം ഡോ. മനീഷ് ഗുപ്തയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഈ സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.









0 comments