കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

മറയൂർ: കാന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. ചുരക്കുളം ഉന്നതിയിലെ മലപ്പുലയ വിഭാഗത്തിലെ മുരുകൻ (55) ആണ് മരിച്ചത്. സമീപത്തെ ഒരു കെട്ടിട നിർമാണസൈറ്റിലെ ജോലിക്ക്‌ശേഷം ആടുകൾക്ക് തീറ്റയ്‌ക്കായി സമീപത്തെ കൃഷിഭൂമിയിലെത്തിയപ്പോഴാണ് സംഭവം.
വനംവകുപ്പ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ കാട്ടാനയെ തുരത്തിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ മുരുകൻ താഴേക്ക് വീഴുകയായിരുന്നു. വനപാലകർ ജീപ്പിൽ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









0 comments