ad
Deshabhimani

സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് വേണം: മനുഷ്യാവകാശ കമ്മീഷൻ

humanrightscommission
വെബ് ഡെസ്ക്

Published on Jun 18, 2026, 09:14 PM | 1 min read

തിരുവനന്തപുരം : സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.


ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുതിർന്ന ഉദ്യോ​ഗസ്ഥയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, പെൺകുട്ടികളുടെ മുറികളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് പൂർണമായും നിഷേധിക്കണമെന്നും ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.


പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അവിടെ തുടരാൻ താൽപര്യമുണ്ടെങ്കിൽ അതിന് അനുവദിക്കണമെന്നും അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home