Deshabhimani

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തിന്‌ ഗ്രൂപ്പുകൾ തമ്മിൽ പോര്‌; കോർ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 08, 2019, 03:55 PM | 0 min read

തിരുവനന്തപുരം > കോര്‍ കമ്മിറ്റി യോഗത്തിലും ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്നതില്‍ തീരുമാനമായില്ല. സമവായമാകാതെ യോഗം പിരിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 15-നകം അധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തണമെന്നു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

കെ. സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ മൂന്നു പേരുകളിലും ഗ്രൂപ്പുകള്‍ വിട്ടുവീഴ്‌ച ചെയ്യാതിരുന്നതോടെയാണ് യോഗം സമവായമാകാതെ പിരിഞ്ഞത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

സംസ്ഥാനത്തെ മുതിര്‍ന്ന എല്ലാ നേതാക്കളെയും വിളിച്ചുകൂട്ടിയുള്ള ആലോചനകള്‍ക്കു പകരം ആദ്യം കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനായിരുന്നു നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ അതും വിജയകരമായില്ല. കേരളാ ഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവയാത്തിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയിപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ തലയിലായിരിക്കുകയാണ് എന്നതാണു വാസ്‌തവം.

കേന്ദ്രമന്ത്രി വി. മുരളീധരനും മുന്‍ പ്രസിഡന്റ് പി.കെ കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് ഇതു നീട്ടിക്കൊണ്ടുപോകുന്നത്. മുരളീധര പക്ഷമാണ് സുരേന്ദ്രനു വേണ്ടി വാദിക്കുന്നത്. അതേസമയം കൃഷ്ണദാസ് പക്ഷം രമേശിന്റെ പേരാണു പ്രധാനമായും ഉന്നയിക്കുന്നത്. അതല്ലെങ്കില്‍ ശോഭാ സുരേന്ദ്രന്‍ എന്ന നിലപാടാണ് അവര്‍ക്ക്. നേരത്തേ കുമ്മനം രാജശേഖരനെ തിരികെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യം ആര്‍എസ്എസ് ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറേ പിന്മാറിയ മട്ടാണ്. മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്റെ പേരും ആദ്യഘട്ടത്തില്‍ സജീവമായി ആര്‍.എസ്.എസ് ഉയര്‍ത്തിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home