ad
Deshabhimani

മദ്യശാലകൾ തുറക്കുന്ന തീയതി പിന്നീട്; പ്രവർത്തന സമയത്തിൽ മാറ്റം: എക്‌സൈസ് മന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2020, 10:55 AM | 0 min read

തിരുവനന്തപുരം > സംസ്‌ഥാനത്ത്‌ മദ്യശാലകൾ ഉടനെ തുറക്കുമെന്നും തിയതി പിന്നീട്‌ തീരുമാനിക്കുമെന്നും എക്‌സൈസ്‌ മന്ത്രി  ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എല്ലാ മദ്യശാലകളും ഒന്നിച്ച്‌ തുറക്കാനാണ് ശ്രമം. മാദ്യശാലകളുടെ  പ്രവർത്തന സമയത്തിലും മാറ്റം ഉണ്ടായിരിക്കും

ബെവ്‌കോയിലെ അതേ വിലക്ക്‌ ബാറിൽ നിന്നും മദ്യം ലഭിക്കും. ബാറിൽ പഴ്‌സലിന്‌ പ്രത്യേക കൗണ്ടർ ഉണ്ടായിരിക്കും. ബാറിൽ ഇരുന്ന്‌ മദ്യപിക്കാൻ അനുവദിക്കില്ല. സുരക്ഷാമനദണ്ഡങ്ങൾ പാലിച്ചുമാത്രമെ വിൽപന നടത്താവൂ.ഓൺലൈൻ ബുക്കിങ് ഉണ്ടായിരിക്കും. കള്ള്‌ക്ഷാമം വൈകാതെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home