ad
Deshabhimani

റീസൈക്കിൾ കേരള; എസ്‌എഫ്‌ഐ രക്തസാക്ഷി അനീഷ്‌ രാജന്റെ ബൈക്ക് നാടിന്റെ കരുതലിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 11:46 PM | 0 min read

നെടുങ്കണ്ടം > അനശ്വര രക്തസാക്ഷി അനീഷ് രാജന്റെ ബൈക്ക് നാടിന്റെ കരുതലിന് കരുത്താകും. അനീഷ് രാജൻ ഉപയോഗിച്ചിരുന്ന സുസുക്കി മോട്ടോർ ബൈക്കാണ് ഡിവൈഎഫ്ഐക്ക് നൽകിയത്. കേരള പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായാണ് ബൈക്ക് കൈമാറിയത്.

എട്ടുവർഷമായി കല്ലാറിലെ അനീഷ് രാജന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രക്തസാക്ഷിയുടെ അമ്മ സബിതയും അച്ഛൻ രാജനും ചേർന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ എന്നിവർക്ക്‌ കൈമാറി. മകന്റെ ജ്വലിക്കുന്ന ഓർമകൾക്കുമുന്നിൽ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അനീഷ് രാജന്റെ മാതാപിതാക്കൾ ബൈക്ക് കൈമാറിയത്. ബ്ലോക്ക് സെക്രട്ടറി സി വി ആനന്ദ്, പ്രസിഡന്റ്‌ ജോമോൻ ജോസ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി മിലൻ ജോർജ്, രഞ്ജിത് രാജൻ, വി ജയകുമാർ എന്നിവർ സന്നിഹിതരായി.

 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home