ad
Deshabhimani

എന്റെ ഭവനം എന്റെ സ്വപ്നം ; ആദ്യവീടിന്റെ താക്കോൽ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2023, 02:22 AM | 0 min read


മട്ടാഞ്ചേരി
കൊച്ചി മണ്ഡലത്തിലെ നിർധനരും ഭവനരഹിതരുമായവർക്ക്‌ കെ ജെ മാക്സി എംഎൽഎയുടെ ‘എന്റെ ഭവനം എന്റെ സ്വപ്നം’ പദ്ധതിക്ക് തുടക്കംകുറിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

ആദ്യഭവനത്തിന്റെ താക്കോൽ സിപിഐ എം കൊച്ചി മുൻ ഏരിയ സെക്രട്ടറി എ കെ കാർത്തികേയന്റെ ഭാര്യ പ്രദാമണി, മക്കളായ നിഖിൽ, പ്രദീപ്‌ എന്നിവർക്ക്‌ കൈമാറി. കൗൺസിലർ ബെനഡിക്‌ട്‌ ഫെർണാണ്ടസ് അധ്യക്ഷനായി. ആദ്യവീടിന്റെ സാമ്പത്തികസഹായം നൽകിയ തോപ്പുംപടി എ ടു സെഡ് എൻജിനിയേഴ്‌സ് ആൻഡ് പൈൽ ഫൗണ്ടേഷൻ ഉടമ മിജുലാലിനെ ആദരിച്ചു. കെ ജെ മാക്സി എംഎൽഎ, എം കെ അഭി, കെ എ അജേഷ്, ബി ഹംസ, വി സി ബിജു, പി എസ് രാജം, എസ് ഗോപാലൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home