Deshabhimani

ചേരാനെല്ലൂർ വാഹനക്കുരുതി; 17 കാരന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ ഇന്ന് വിധി

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Nov 05, 2026, 06:24 AM | 1 min read

കൊച്ചി: ചേരാനെല്ലൂർ വാഹനക്കുരുതിയിലെ പ്രതിയായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി പറയും. രണ്ടാം പ്രതിയായ ജഡ്ജിയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.


അടച്ചിട്ട കോടതിയിലാണ് കേസിന്റെ വാദം പൂർത്തിയായത്. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കുടുംബവും നൽകിയ അപ്പീലിലാണ് വിധി പറയുന്നത്. അതേസമയം, പ്രതിയുടെ പിതാവും വാഹന ഉടമയുമായ ജഡ്ജി അപകടം നടന്നശേഷം സ്ഥലത്തെത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.


കൊല്ലപ്പെട്ട ജയബാലകൃഷ്‍ണന്റെ കുടുംബത്തിന്റെ അപേക്ഷയിലാണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായത്. പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചശേഷം ഒരു ദിവസം കഴിഞ്ഞിട്ടാണ് 17 കാരന്റെ ഫോൺ തെളിവായി സ്വീകരിച്ചത്.


ഇത് ഫോണിലെ തെളിവുകൾ നശിപ്പിക്കാനാവശ്യമായ സമയം അനുവദിക്കുന്ന നടപടിയാണെന്നും പൊലീസ് മനഃപൂർവം തെളിവ് നശിപ്പിക്കാനായി ശ്രമിക്കുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. ജഡ്ജി സ്ഥലത്തെത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതിനും പൊലീസ് കൂട്ടുനിന്നതായാണ് വ്യക്തമാക്കുന്നതെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home