Deshabhimani

അടൂർ സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Sreenadevi Kunjamma adoor police station.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 06:53 AM | 1 min read

അടൂർ: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിചേർത്ത് പൊലീസ് ഇന്ന് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.


പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായ സംഘർഷത്തിൽ പൊലീസിനെയും പ്രതിയെയും ആക്രമിച്ച സംഘത്തിൽ ശ്രീനാദേവിയുമുണ്ടെന്നാണ് കണ്ടെത്തൽ. കേസിൽ ഫെനി നൈനാൻ, നസ്മൽ കാവിളയിൽ എന്നിവരെയും പൊലീസ് പ്രതിചേർത്തിട്ടുണ്ട്.


ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ സംഘം ചേർന്ന് പൊലീസിനുനേരെയും പ്രതിക്കുനേരെയും അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. പ്രതി ചേർക്കപ്പെട്ടവരെല്ലാം രാഹുൽ മാങ്കൂട്ടത്തിന്റെ അനുയായികളാണ്.


സോഷ്യൽ മീഡിയോയിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് ശ്രീനാദേവികുഞ്ഞമ്മ നൽകിയ പരാതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് ജീപ്പ് തടഞ്ഞ് മർദിച്ച ശേഷം സ്റ്റേഷനുള്ളിൽ കയറിയും മർദിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസ് എടുത്തിരുന്നു.


ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും രാഹുൽ മാക്കൂട്ടത്തിന്റെ പൊലീസ് സ്വാധീനത്തിൽ രാജൻ ജോസഫിനെ മർദിച്ചതിനും ശ്രീനാദേവി കുഞ്ഞമ്മ സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നില്ല. അടൂരിലെ കോൺ​ഗ്രസ് നേതൃത്വമടക്കം കുഞ്ഞമ്മയെയും രാഹുലിന്റെ സംഘത്തെയും തള്ളിയതോടെയാണ് പൊലീസ് കേസെടുത്തത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home