ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്ക് ജയം: സിറ്റി വിജയവഴിയിൽ; ഡോർട്മുണ്ടും അഴ്സണലും മുന്നേറി

ലണ്ടൻ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻമാർക്കെല്ലാം ജയം. മാഞ്ചസ്റ്റർ സിറ്റി 3-2ന് ആര്ബി ലെയ്പ്സിഗിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി. ബൊറൂസിയ ഡോർട്മുണ്ട് 2-1ന് റയൽ ബെറ്റിസിനെയും അഴ്സണൽ 2-1ന് സ്ലാവിയ പ്രാഗിനെയും പോർട്ടോ 4-1 നാപോളിയയെും ക്ലബ് ബ്രൂഗ് 2-1ന് പിഎസ്വിയെ വീഴ്ത്തി.
ഗോൾവേട്ട തുടരുന്ന എർലിങ് ഹാലൻഡാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 37-ാം മിനിറ്റിൽ ലുകേബയുടെ സെൽഫ് ഗോളിലൂടെയാണ് സിറ്റി ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ബാക്കു ലൈപ്സിഗിനായി സമനില കണ്ടെത്തി. എൻസോ ഫെർണാണ്ടസിലൂടെ (58) സിറ്റി വീണ്ടും മുന്നിലെത്തിയെങ്കിലും 61-ാം മിനിറ്റിൽ നൂസയിലൂടെ ലൈപ്സിഗ് വീണ്ടും ഒപ്പമെത്തി. 78-ാം മിനിറ്റിൽ എർലിങ് ഹാലൻഡ് നേടിയ തകർപ്പൻ ഗോൾ സിറ്റിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷമാണ് പോർട്ടോ വിജയം സ്വന്തമാക്കിയത്. തുടക്കം മുതൽ ആക്രമിച്ച കളിച്ച ടീം രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അടിച്ചാണ് നാപ്പോളിയെ കീഴടക്കിയത്. ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ തോൽവി അറിയാത്ത കുതിപ്പ് തുടരാൻ അഴ്സണലിനായി. സ്ലാവിയ പ്രാഗിന്റെ രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവിനെ പ്രതിരോധിച്ചാണ് ടീം 2-1ന്റെ വിജയം നേടയത്.
ആവേശകരമായ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ വീഴ്ത്തിയാണ് ബൊറൂസിയ ഡോർട്മുണ്ട് നിർണായക വിജയം സ്വന്തമാക്കി. 49-ാം മിനിറ്റിൽ ഫാബിയോ സിൽവ ഡോർട്ട്മുണ്ടിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഐറ്റർ റൂയിബാൽ സ്പാനിഷ് ടീമിനായി സമനില പിടിച്ചു. തൊട്ടുപിന്നാലെ, പരിക്കേറ്റ പകരക്കാരനായി കളത്തിലിറങ്ങിയ കോൺസ്റ്റാന്റിനോസ് കരേട്സാസ് ടീമിനായി വിജയഗോൾ നേടുകയായിരുന്നു.








0 comments