ക്രൂഡ് ഓയിൽ വില ഇടിഞ്ഞു, ഐടി ഓഹരികൾ കുതിച്ചു; സെൻസെക്സിനും നിഫ്റ്റിക്കും വമ്പൻ നേട്ടം

പ്രതീകാത്മക എഐ ചിത്രം
മുംബൈ : അനുകൂലമായ ഭൗമരാഷ്ട്രീയ ചലനങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഐടി ഓഹരികളിൽ ഉണ്ടായ ശക്തമായ വാങ്ങലും പിന്തുണച്ചതോടെ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച വൻ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്സ് മുൻപത്തെ ക്ലോസിംഗിൽ നിന്നും 620ലധികം പോയിന്റുകൾ ഉയർന്നപ്പോൾ, എൻഎസ്ഇ നിഫ്റ്റി 50 സൂചിക 180ലധികം പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു.
സെൻസെക്സ് മുൻപത്തെ ക്ലോസിംഗിൽ നിന്നും 579.48 പോയിന്റ് അഥവാ 0.75 ശതമാനം ഉയർന്ന് 77,502.12 എന്ന നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 169.85 പോയിന്റ് അഥവാ 0.71 ശതമാനം നേട്ടത്തോടെ 24,175.70 എന്ന നിലവാരത്തിലുമെത്തി.
വിപണിയിലെ മറ്റ് ചെറുകിട - ഇടത്തരം ഓഹരികളും മികച്ച പ്രകടനമാണ് നടത്തിയത്. നിഫ്റ്റി സ്മോൾക്യാപ് സൂചിക 0.93 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.63 ശതമാനവും നേട്ടത്തിലെത്തി.
വിപണിയിലെ എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇതിൽ 4.5 ശതമാനം കുതിച്ചുചാട്ടം നടത്തിയ നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഇതിനുപുറമെ നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയും ഒരു ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. എന്നാൽ പൊതുമേഖലാ ബാങ്കുകളുടെ സൂചികയായ നിഫ്റ്റി പിഎസ്‌യു ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.











0 comments