ad
Deshabhimani

ഓഹരി വിപണി ഉണർന്നു; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

Stock Market Opening

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 01, 2026, 10:06 AM | 1 min read

മുംബൈ : ചൊവ്വാഴ്ച നഷ്ടത്തോടെ അവസാനിച്ച ഓഹരി വിപണി ഇന്ന് ജാഗ്രതയോടെയാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 9.20ഓടെ നിഫ്റ്റി 50 സൂചിക 50.25 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 23,916 എന്ന നിലയിലും, സെൻസെക്സ് 190.19 പോയിന്റ് അഥവാ 0.25 ശതമാനം നേട്ടത്തോടെ 76,668.86 എന്ന നിലവാരത്തിലും എത്തി.


നിലവിൽ നിഫ്റ്റി 50 സൂചിക 83.55 പോയിന്റ് അഥവാ 0.35 ശതമാനം ഉയർച്ചയോടെ 23,949.53 എന്ന നിലയിലാണ്. സെൻസെക്സ് 257.41 പോയിന്റ് അഥവാ 0.34 ശതമാനം നേട്ടത്തിൽ 76,736.08 എന്ന ലെവലിലുമാണ്.


ചൊവ്വാഴ്ച നിഫ്റ്റി 50 സൂചിക 23,865.75 എന്ന തലത്തിലും സെൻസെക്സ് 76,478.67 നിലയിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച രാവിലെ രണ്ട് സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.


ദോഹയിൽ വെച്ച് യുഎസ് പ്രതിനിധികളുമായി ഇറാൻ നേരിട്ട് ചർച്ചകൾ നടത്തില്ലെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബുധനാഴ്ച രാവിലെ അസംസ്കൃത എണ്ണയുടെ വില നേട്ടത്തിൽ ആരംഭിച്ചു. ബുധനാഴ്ച രാവിലെ 9.30ഓടെ സെപ്റ്റംബറിലെ ബ്രെന്റ് ഓയിൽ ഫ്യൂച്ചേഴ്സ് 0.41 ശതമാനം ഉയർന്ന് 73.25 ഡോളറിലും, ഡബ്ല്യുടിഐയുടെ ക്രൂഡ് ഫ്യൂച്ചേഴ്സ് 0.47 ശതമാനം നേട്ടത്തോടെ 69.83 ഡോളറിലുമെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home