ഓഹരി വിപണി ഇന്ന് നേട്ടത്തിൽ; ഐടി ഓഹരികൾ മുന്നിൽ

മുംബൈ : തുടർച്ചയായ അഞ്ച് സെഷനുകളിലെ നഷ്ടത്തിന് ശേഷം ഇന്നലെ പോസിറ്റീവായി അവസാനിച്ച വിപണി ഇന്നും നേട്ടത്തിലാണ് മുന്നേറുന്നത്. ഇന്ന് ചൊവ്വാഴ്ച ഇന്ത്യൻ സൂചികകൾ പോസിറ്റീവ് സൂചനകളാണ് നൽകുന്നത്.
സെൻസെക്സ് 68.89 പോയിന്റ് അഥവാ 0.07 ശതമാനം നേട്ടത്തിൽ 76,893.20 എന്ന നിലയിലും, നിഫ്റ്റി 50 സൂചിക 12.70 പോയിന്റ് അഥാവാ 0.05 ശതമാനം നേട്ടത്തോടെ 24,005.20 എന്ന നിലവാരത്തിലുമാണ് നിലവിൽ വ്യാപാരം നടത്തുന്നത്.
നിഫ്റ്റി ഐടി സൂചിക ആദ്യ വ്യാപാരത്തിൽ 2.5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഇന്ന് വിപണിയുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ കോഫോർജ് (6.25%), എംഫസിസ് (3.62%), ടിസിഎസ് (3.11%), ടെക് മഹീന്ദ്ര (2.60%), എൽടിഎം (2.54%) എന്നിവയാണ്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും വിപണിയിലെ പോസിറ്റീവ് വികാരവും കാരണം രൂപയുടെ മൂല്യം 35 പൈസ ഉയർന്ന് 95.64 എന്ന നിലയിലെത്തി.









0 comments