ad
Deshabhimani

ക്രൂഡ് വില ഇടിഞ്ഞെങ്കിലും വിപണി ചാഞ്ചാട്ടത്തിൽ

Stock Market Fluctuate
വെബ് ഡെസ്ക്

Published on Aug 05, 2026, 10:46 AM | 1 min read

മുംബൈ : ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും ഇന്ന് ആ​ഭ്യന്തര ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ജാ​ഗ്രതയോടെയാണ് സൂചികകൾ വ്യാപാരം തുടരുന്നത്. നിഫ്റ്റി 50 സൂചിക വലിയ മാറ്റങ്ങളില്ലാതെ 24,000ന് മുകളിലാണ് തുടരുന്നത്. സെൻസെക്സ് തികച്ചും വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 300ലധികം പോയിന്റ് മികച്ച നേട്ടത്തോടെ 78,800 എന്ന നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്.


ഇന്നലെ വ്യാപാരം അവസനിക്കുമ്പോൾ നിഫ്റ്റി 50 സൂചിക 150 പോയിന്റ് മുന്നേറ്റത്തോടെ 24,600 എന്ന നിലവാരത്തിലേക്ക് കടന്നിരുന്നു. ഇന്ന് ആ​ഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയെത്തി.


നിലവിൽ നിഫ്റ്റി 50 സൂചിക -30.30 താഴ്ന്ന് 24,575 എന്ന നിലവാരത്തിലാണ്. അതേസമയം സെൻസെക്സ് 229.36 പോയിന്റ് നേട്ടത്തോടെ 78,647.84 എന്ന നിലവാരത്തിലാണ് തുടരുന്നത്.

വിപണിയുടെ പ്രതീക്ഷ പോലെ തന്നെ ആർബിഐ റിപോ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. നിലവിൽ റിപോ നിരക്ക് 5.25 ശതമാനമായി തന്നെ നിലനിർത്താൻ ആർബിഐ പണനയ കമ്മിറ്റി തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home