ad
Deshabhimani

സൗത്ത് ഇന്ത്യൻ ബാങ്ക് 97ന്റെ നിറവിൽ

south indian bank
വെബ് ഡെസ്ക്

Published on Jan 29, 2026, 08:00 AM | 1 min read

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) വ്യാഴാഴ്‌ച 97–-ാം സ്ഥാപിതദിനം ആഘോഷിക്കും. നൂതന ബാങ്കിങ് സേവനങ്ങളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായം കൈവരിച്ചതിന്റെ ആവേശത്തിലാണ് ബാങ്ക് സ്ഥാപകദിനത്തിലേക്ക് കടക്കുന്നത്. നടപ്പുസാമ്പത്തിക വർഷം മൂന്നാംപാദത്തിൽ 374.32 കോടിയാണ് ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ ഒമ്പതു ശതമാനമാണ് വളർച്ച.

ശതാബ്ദിയുടെ അരികിലെത്തിനിൽക്കുന്ന ഘട്ടത്തിൽ, ഉപയോക്താക്കൾക്കും ഓഹരിയുടമകൾക്കും സുസ്ഥിരനേട്ടം ലഭ്യമാക്കുകയാണ് മുഖ്യലക്ഷ്യമെന്ന്‌ എസ്ഐബി ചെയർമാൻ വി ജെ കുര്യൻ പറഞ്ഞു.


ഉപയോക്താക്കളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമാണ് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടും മൂല്യങ്ങളിൽ ഉറച്ചുനിന്നും ഉൾക്കരുത്തോടെ മുന്നേറാൻ ബാങ്കിനെ പര്യാപ്തമാക്കിയതെന്ന് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി പറഞ്ഞു. 1929-ൽ തൃശൂരിൽ ആരംഭിച്ച ബാങ്കിന് നിലവിൽ രാജ്യത്താകെ 948 ശാഖകളും 82 ലക്ഷം ഉപയോക്താക്കളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home