പൊന്ന് വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ചെറിയ ആശ്വാസം; സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. പവന് 1,11,040 രൂപയെന്ന നിരക്കിലും ഗ്രാമിന് 13,880 രൂപയെന്ന നിരക്കിലുമാണ് ഇന്നലെ സ്വർണവിപണി മുന്നോട്ടുപോയത്.
ആഗോള വിപണിയിൽ സ്വർണവില ഉയർന്നെങ്കിലും സംസ്ഥാനത്ത് കുറയുകയാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.








0 comments